എസി മുറിയിൽ കിടന്നുറങ്ങുവരാണോ നിങ്ങൾ ? എങ്കിൽ മുറിയിൽ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണമെന്ന് ആരോഗ്യ വിദഗ്ധർ.
മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടി നീക്കിയാണ് എസി പ്രവർത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു, ഇത് ചർമപ്രശ്നങ്ങൾ മുതൽ ശ്വാസകോശ ആരോഗ്യത്തെ വരെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ദീർഘനേരം എസിക്കുള്ളിൽ ഇരിക്കുന്നത് ചർമവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകൾക്ക് ചൊറിച്ചിൽ, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കിൽ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും. എന്നാൽ ഒരു ബക്കറ്റ് വെള്ളത്തിൽ ഇതിനെല്ലാം ഉള്ള പരിഹാരമുണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം തുറന്നു വെയ്ക്കുമ്പോൾ അത് അന്തരീക്ഷത്തിലേക്ക് ക്രമേണ ബാഷ്പീകരിച്ചു പോവുകയും വായുവിനെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല വായു സഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും മെച്ചപ്പെട്ട ഉറക്കം കിട്ടാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















