അറിയാം ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങള്‍

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാനും ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ചെമ്പരത്തി ബെസ്റ്റാണ്. ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോ​ഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോ​ഗങ്ങളെയും ചെറുക്കാനും സഹായിക്കുന്നു. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ​ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും. ചെമ്പരത്തിയുടെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു.