ധാരാളം ആന്റി ഓക്‌സൈഡുകളുടെയും വിറ്റാമിന്‍ സിയുടെയും കലവറയാണ് റൂബിക്ക. റൂബിക്ക, ലൗലോലിക്ക, ലൂബിക്ക, ശീമനെല്ലിക്ക, എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. പ്ലം വിഭാഗത്തില്‍ പെടുന്ന ഇനമായതിനാല്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ റൂബിക്കക്ക് കഴിയുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും റൂബിക്ക സഹായിക്കുന്നു. അമിതവണ്ണം, കുടവയര്‍ എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ റൂബിക്ക ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ റൂബിക്കയ്ക്ക് കഴിയുന്നു. മിതമായ അളവില്‍ കഴിക്കുന്നത് ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും റൂബിക്ക നല്ലതാണ്. അല്‍ഷിമേഴ്‌സ് രോഗങ്ങളെ പ്രതിരോധിക്കാനും റൂബിക്കക്ക് കഴിവുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും റൂബിക്കക്ക് കഴിയുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. എന്നിരുന്നാലും ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പേ ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് ഉചിതം.



















