സ്തനാര്‍ബുദത്തെ ചെറുക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സ്തനാൽബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാൻസർ കോശങ്ങൾ പെരുകുന്നത് തടയുകയും ഈസ്ട്രജൻ മൂലമുണ്ടാകുന്ന വളർച്ച കുറയ്ക്കുകയും ചെയ്യുന്ന എലഗിറ്റാനിനുകൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഫ്രഷ് ആയ മാതളനാരങ്ങ ദിവസവും ഒരു കപ്പ് കഴിക്കുന്നത് കാൻസർ പോലുള്ള രോഗാവസ്ഥ വരാതെ സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ബ്രോക്കോളി, കോളിഫ്‌ലവർ, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിൽ സൾഫോറാഫെയ്ൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായും കരളിന് ദോഷകരമായ ഈസ്ട്രജൻ ഉപോൽപ്പന്നങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുകയും ട്യൂമർ വളർച്ച തടയുകയും ചെയ്യും. സോയയിലും പരിപ്പിലും ഐസോഫ്‌ലേവോൺസ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത ഈസ്ട്രജനുകളെ പോലെ പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളാണ്. സ്തനാർബുദ കോശങ്ങൾക്ക് ഇന്ധനം നൽകുന്ന ഹോർമോൺ സ്‌പൈക്കുകളെ അവ സന്തുലിതമാക്കും. നെല്ലിക്കയിലും പേരയ്ക്കയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കാനും, ഡിഎൻഎ കേടുപാടുകൾ പരിഹരിക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. സ്തനാർബുദം വരാതെ സൂക്ഷിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നെയാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപേ ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് ഉചിതം.