ആംബുലന്‍സ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് മരിച്ചു

കോട്ടയം ഏറ്റുമാനുരില്‍ നിയന്ത്രണം വിട്ട 108 ആംബുലന്‍സ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് മരിച്ചു. കട്ടപ്പന സ്വദേശി ജിതിന്‍ ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു ജിതിന്‍. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.