കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോനയിലാണ് ഫലം നെഗറ്റീവ് ആയത്.
നിലവില്‍ നാലുപേരാണ് രോഗിയുമായി അടുത്ത സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ മൂന്നു പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. അതേസമയം രോഗബാധിതനായ 43കാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്.



















