എന്തുകൊണ്ടാണ് മൈഗ്രെയ്ൻ വരുന്നത്

Starke Kopfschmerzen - Migräne - Medizinische Illustration - 3D Rendering

എന്തുകൊണ്ടാണ് മൈഗ്രെയ്ൻ വരുന്നത്?. പലരിലും പല സാഹചര്യങ്ങളും ഘടകങ്ങളുമാണ് മൈഗ്രെയ്‌നിന് കാരണമാകുന്നത്. പാരമ്പര്യമായും ചിലരിൽ മൈഗ്രെയ്ൻ കണ്ടുവരാറുണ്ട്. എന്നാൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്നതിന്റെ ചില പ്രധാന കാരണങ്ങളാണ് ,അലർജി, ശോഭയേറിയ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, മങ്ങിയും തെളിഞ്ഞും കത്തുന്ന വെളിച്ചം, പുക,ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം, സുഗന്ധലേപനങ്ങൾ, ദുർഗന്ധം, മാനസിക പിരിമുറുക്കങ്ങൾ, ആകാംക്ഷ, വിഷാദം, പതിവു സമയം തെറ്റിയ ഉറക്കം, ഇടക്കിടക്ക് ഉറങ്ങൽക്ഷീണം, പുകവലി, പുക ശ്വസിക്കൽ ക്രമം തെറ്റി ഭക്ഷണം കഴിക്കുക, ശരീരത്തിലെ ജലാംശം കുറയൽ, ആർത്തവ സമയത്തെ ഹോർമോൺ ഉത്തേജനം, ഹോർമോൺ റീപ്ലെയ്‌സ്‌മെൻറ്തെറാപ്പി, തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ . ചിട്ടയായ ജീവിത ശൈലി കാത്തു സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ മൈഗ്രെയ്ൻ വരാതെ നോക്കാം.