ക്യാന്‍സര്‍ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ക്യാന്‍സര്‍ അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രതിവര്‍ഷം വലിയ വര്‍ധനവാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിപ്പോരുന്നത്. രോഗ ബാധയ്ക്ക് ജനിതകമായ കാരണങ്ങളടക്കം പല ഘടകങ്ങളും കാരണമാവുമെങ്കിലും പ്രധാനമായും നാല് ഘടകങ്ങളെ അകറ്റി നിര്‍ത്തിയാല്‍ ക്യാന്‍സര്‍ രോഗ സാധ്യത ഒരു പരിധിവരെ ഒഴിവാക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ക്യാന്‍സറിനുള്ള കാരണങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. പുകയിലയില്‍ 7000ല്‍ അധികം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. മറ്റൊന്ന് മദ്യമാണ്. അന്നനാളം, കരള്‍, വന്‍കുടല്‍, സ്തനാര്‍ബുദം എന്നിവയുള്‍പ്പടെ ഏഴ് തരം ക്യാന്‍സറുകള്‍ക്ക് മദ്യപാനം കാരണമായേക്കാം. ചെറിയ അളവില്‍ പോലും മദ്യപിക്കുന്നത് സുരക്ഷിതമല്ല. വ്യായാമം ഇല്ലായ്മയാണ് മറ്റൊരു കാരണം. അന്നനാളം, സ്തനം, ഗര്‍ഭാശയം, വൃക്ക എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്ക് അമിതഭാരം ഒരു കാരണമാണ്. നിയന്ത്രമില്ലാത്ത ഭക്ഷണക്രമമാണ് മറ്റൊരു ഘടകം. സംസ്‌കരിച്ച ഭക്ഷണം, റെഡ് മീറ്റ് എന്നിവ അമിതമായി കഴിക്കുന്നത് വര്‍കുടലിലെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.