കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാന്‍ കഴിവുള്ള ഒന്നാണ് കല്‍ക്കണ്ടം. കൂടാതെ കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്ക് ഉണര്‍വേകുകയും ചെയ്യും. നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും മിക്‌സിയില്‍ പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നല്ലതാണെന്ന ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു ദിവസവും രണ്ടു സ്പൂണ്‍ വീതം കഴിച്ചാലും ജലദോഷം മാറും. ബദാമും കല്‍ക്കണ്ടവും കുങ്കുമപ്പൂവും പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ ലൈംഗിക ബലക്കുറവു പരിഹരിക്കപ്പെടും. കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാകും. എന്നിരുന്നാലും ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുന്നത് നല്ലതാണ്.






















