നാല് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍

കോഴിക്കോട്: ജനിച്ച് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയെ ആണ് പന്നിയങ്കര പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവതിയുടെ 21 വയസ്സുള്ള സുഹൃത്താണ് നവജാത ശിശുവിന്റെ അച്ഛന്‍.

കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും പരിചയപ്പെടുകയും യുവതി ഗര്‍ഭിണിയാവുകയും ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം യുവാവ് ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ഐ.പി.സി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY