സ്മാര്‍ട്‌ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍

CREATOR: gd-jpeg v1.0 (using IJG JPEG v90), quality = 82

തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്തര്‍.
സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് .സെല്‍ഫി എല്‍ബോ, വാട്ട്‌സ്ആപ്പ് നെക്ക് എന്നീ രണ്ടു പുതിയ അസുഖങ്ങളാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത് .തുടര്‍ച്ചയായി സെല്‍ഫി എടുക്കുമ്പോള്‍ കൈമുട്ടിനുണ്ടാകുന്ന വേദനയും, വാട്ട്‌സ്ആപ്പ് ഉള്‍പ്പടെ നോക്കാനായി ഫോണ്‍ ഉപയോഗിക്കുബോള്‍, കഴുത്തിനുണ്ടാകുന്ന വേദനയുമാണ് ഈ പുതിയ അസുഖങ്ങള്‍ക്ക് കാരണം. സെല്‍ഫി എടുക്കുമ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ കൈമുട്ടിലെയും കഴുത്തിലെയും പേശികള്‍ക്കും നാഢികള്‍ക്കും ഉണ്ടാകുന്ന ക്ഷതവും സമ്മര്‍ദ്ദവും മൂലമാണ് ഈ അസുഖങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം രോഗങ്ങളില്‍ നിന്ന് അകലം പാലിക്കാനായി തുടര്‍ച്ചയായുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം .