സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യമൊരുങ്ങുന്നു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. വിഷയത്തില്‍ സൗദി വിദ്യാഭ്യാസമന്ത്രി അനുകൂല അഭിപ്രായം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ഫലമായി വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ രീതികള്‍ അവലംബിച്ചുവരുന്നത് പുതിയൊരു മാറ്റമാണ്. ഇക്കാലയളവില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ പരിശീലനവും നല്‍കി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സൗദി അറേബ്യയും തമ്മില്‍ ധാരണകള്‍ നിലവിലുണ്ട്. പുതിയ ധാരണകളില്‍ ഒപ്പുവെക്കാനിരിക്കുകയുമാണ്. കേന്ദ്രീയ വിദ്യാലയത്തിന്റെ കീഴില്‍ സ്‌കൂളുകളും ഐ.ഐ.ടി മാതൃകയില്‍ സ്ഥാപനങ്ങളും സൗദിയില്‍ തുടങ്ങാന്‍ ആലോചനയുണ്ട്. 477 സ്‌കോളര്‍ഷിപ്പുകള്‍ സൗദി സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് അംബാസഡര്‍ പറഞ്ഞു.

LEAVE A REPLY