പ്രസവിക്കാന്‍ കഴിവുള്ള റോബോട്ടുകളെ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍

പ്രസവിക്കാന്‍ കഴിവുള്ള റോബോട്ടുകളെ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. കൃത്രിമ ഗര്‍ഭപാത്രം പേറുന്ന റോബോട്ടുകളെ അടുത്തവര്‍ഷം വിപണിയില്‍ എത്തിക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ഗ്വാങ്ഷൂവിലെ കൈവ ടെക്‌നോളജിയിലെ ഡോ. ഷാങ് ക്വിഫെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ശാസ്ത്രജ്ഞരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. റോബോട്ടിനുള്ളില്‍ കൃത്രിമമായി നിര്‍മിച്ച ഗര്‍ഭപാത്രത്തില്‍ ഗര്‍ഭധാരണം സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു സ്ത്രീയുടെ വയറ്റിനുള്ളില്‍ കുട്ടിക്ക് ലഭിക്കേണ്ട എല്ലാ പരിചരണങ്ങളും പോഷകങ്ങളും കൃത്രിമ ഗര്‍ഭപാത്രത്തിലും ലഭ്യമാകും. ഇത്തരത്തിലുള്ള ഗര്‍ഭധാരണത്തിന്റെ നിയമവശങ്ങള്‍കൂടി അനുകൂലമായിക്കഴിഞ്ഞാല്‍ അടുത്ത വര്‍ഷത്തോടെ അമ്മ റോബോട്ട് പ്രസവിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മനുഷ്യരാശിയുടെ തലവരമാറ്റുന്ന ഈ കണ്ടുപിടുത്തത്തിന്റെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.