ഏറ്റവും പ്രായം കൂടിയ കോഴി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കയിലെ ടെക്‌സാസില്‍ നിന്നുള്ള ഒരു വളര്‍ത്തുകോഴി. 14 വയസ്സുള്ള ഈ കോഴിയുടെ പേര് പേള്‍ എന്നാണ്. സാധാരണ വീട്ടില്‍ വളര്‍ത്തുന്ന കോഴികളുടെ പരമാവധി പ്രായം പത്ത് വര്‍ഷമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പേളിന് ഈ വര്‍ഷം മെയില്‍ 14 വയസ്സും 69 ദിവസവും തികഞ്ഞു. തുടര്‍ന്നാണ് പേളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. കാലിന് പറ്റിയ ഒടിവ്, റാക്കൂണിന്റെ ആക്രമണം, ആര്‍ത്രൈറ്റിസ്, ചിക്കന്‍പോക്‌സ് തുടങ്ങി പലതിനെയും അതിജീവിച്ചാണ് പോള്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പ്രായമായതോടെ പേളിനെ വീടിന് ഉള്ളിലാണ് ഉടമ പാര്‍പ്പിച്ചിരിക്കുന്നത്.



















