ഹോസ്റ്റലുകളിലെ അന്തേവാസികൾ ഗർഭ‌ിണികളെന്ന് റിപ്പോർട്ട്

സർക്കാർ ഹോസ്റ്റലുകളിലെ അന്തേവാസികൾ ഗർഭ‌ിണികളെന്ന് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളാണ് പതിവ് പരിശോധനയിൽ ഗർഭണികളാണെന്ന് കണ്ടെത്തിയത്. ഇരുവരും സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ്. ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനികളെ കൗൺസിലിങ്ങിനായി മാറ്റിയതായാണ് വിവരം. ഒഡീഷയിൽ കന്ധമാൽ ജില്ലയിലെ ഹോസ്റ്റലിലാണ് സംഭവം. കേസ് റജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചതായി വ്യക്തമാക്കി.