വണ്ണം കുറയ്ക്കാനായി അനാരോഗ്യകരമായ ഡയറ്റുകൾ സ്വീകരിച്ച 16 കാരി ആശുപത്രിയിൽ. പെണ്കുട്ടിയ്ക്കു ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടു തുടങ്ങി, പേശികൾ ക്ഷയിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടർ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ നില അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണെന്ന് വിദക്തർ കണ്ടെത്തി. ഹൈപോകലീമിയ എന്ന അവസ്ഥയായിലായിരുന്നു പെൺകുട്ടി. മതിയായ ചികിത്സ തേടാതിരുന്നാൽ ശ്വാസതടസ്സവും ഹൃദയസ്തംഭനവും വരെ ഉണ്ടായേക്കാം എന്നാണ് വിദക്തർ പറയുന്നത്, സന്തുലിതമല്ലാത്ത ഭക്ഷണരീതിയും നിർജലീകരണവുമാണ് പെൺകുട്ടിയുടെ ആരോഗ്യനില വഷളാക്കിയതെന്ന് കുട്ടിയെ ചികിത്സിച്ച ഫിസിഷ്യനായ ഡോ. ലി വ്യക്തമാക്കി. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ അപകടാവസ്ഥയിലെത്തും മുമ്പെ ജീവൻ രക്ഷിക്കാനായെന്നും ഡോക്ടർ വ്യക്തമാക്കി.



















