വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നല്ലതാണോ ?

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നല്ലതാണോ ? വാഴയിലയിൽ പൊതിഞ്ഞ് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെയും വാട്ടിയ വാഴയിലയിലെ പൊതിച്ചോറിന്റെയും രുചി പറഞ്ഞറിയിക്കാനാവില്ല. എന്നാൽ രുചിമാത്രമല്ല ഗുണങ്ങളും ഏറെയാണെന്ന് വിദക്തർ പറയുന്നു. വാഴയിലയിൽ എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) മുതലായ സംയുക്തങ്ങൾ ധാരാളം ഉണ്ട്. ഇവ ഫ്രീ റാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകളാണ്. ദഹിക്കാൻ പ്രയാസമായതു കൊണ്ട് വാഴയില നമുക്ക് കഴിക്കാൻ പറ്റില്ല. എന്നാൽ ഭക്ഷണം, വാഴയിലയിൽനിന്ന് പോളി ഫിനോളുകളെ ആഗിരണം ചെയ്യുന്നതുവഴി ഇലയിലെ പോഷകങ്ങളെല്ലാം നമുക്കു ലഭിക്കുന്നതായി വിദക്തർ പറയുന്നു. വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്, ഇത് ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കുന്നതായും വിദക്തർ സൂചിപ്പിക്കുന്നു. ഉപയോഗിച്ച് വലിച്ചെറിഞ്ഞ് ഭൂമിക്ക് ഭാരം കൂട്ടുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം തികച്ചും പരിസ്ഥിതി സൗഹൃദമായ വാഴയില ഉപയോഗിക്കുന്നതാണ് പ്രകൃതിക്കും മനുഷ്യർക്കും നല്ലതെന്നു വിദക്തർ നിർദേശിക്കുന്നു.