ദേഷ്യം വരുമ്പോൾ പല്ലുകൾ കടിക്കാറുണ്ടോ? ഇത് ഒരു അസാധാരണമായ അവസ്ഥയാണ്. ബ്രക്സിസം എന്നാണ് വൈദ്യശാസ്ത്രം ഈ അവസ്ഥയ്ക്ക് നൽകിയിരിക്കുന്ന പേര്. വായ അടയ്ക്കുമ്പോൾ മുകളിലത്തെയും താഴെത്തെയും നിരയിലുള്ള പല്ലുകൾ തമ്മിൽ കൃത്യമായ ഒരു ബന്ധം പാലിക്കണം. ആ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുന്ന അവസ്ഥയാണ് മാൽ ഒക്ലൂഷൻ ഇത് പല്ലിറുമ്മുന്നതിന് കാരണമാകാം എന്നും വിദഗ്ധർ പറയുന്നു. കുട്ടികളിൽ ഉറക്കത്തിലാണ് കൂടുതലും ഇത് കാണപ്പെടുന്നത്. മുതിർന്നവരിൽ പല്ലിറുമ്മൽ ഉണ്ടാവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം മാനസിക സമ്മർദ്ദം ആണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സമ്മർദം ലഘൂകരിക്കാനുള്ള മാർഗങ്ങൾക്ക് തന്നെയാണ് ബ്രക്സിസത്തിന്റെ ചികിത്സയിൽ പ്രാധാന്യവും.




















