വയറിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് യോഗർട്ട്. ഇതിൽ പ്രോട്ടീനും കാൽസ്യവും വിറ്റാമിൻ ബി 12വും പ്രൊബയോട്ടിക്‌സും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ പല ഫ്ലേവേറുകളിൽ വിപണിയിൽ ഇറങ്ങുന്ന യോഗർട്ട് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. യോഗർട്ടിൽ ചേർക്കുന്ന ആഡഡ് ഷുഗർ ആരോഗ്യത്തിന് അപകടമാണ്. ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പ്, കരിമ്പ് പഞ്ചസാര, പഴങ്ങളുടെ സാന്ദ്രത എന്നിവ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. യോഗർട്ടിന് കട്ടിയും മെച്ചപ്പെട്ട ഘടനയും കിട്ടുന്നതിന് ചില ‘ഗം ആൻറ് തിക്കേഴ്സ്’ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും ദഹനപ്രശ്നങ്ങളും വീക്കവും ഉണ്ടാക്കുമെന്നും ആരോഗ്യവിദദ്ധർ പറയുന്നു. കൃത്രിമ കളറിങ്ങിനായി, ബ്ലൂ 1, ബ്ലൂ 2, ഗ്രീൻ 3, റെഡ് 3, റെഡ് 4, യെല്ലോ 5, യെല്ലോ 6 തുടങ്ങിയ ചേരുവകൾ ഒഴിവാക്കണമെന്നും,പകരം, കളറിങ് ഏജന്റുകൾക്കായി ബീറ്റ്റൂട്ട് പൊടി അല്ലെങ്കിൽ കുർക്കുമിൻ ഉപയോഗിക്കുന്ന യോഗർട്ട് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.



















