സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രേഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചതായും അധികൃതർ വ്യക്തമാക്കി. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.