തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റു

തിരുവനന്തപുരം വർക്കല പുല്ലാന്നികോട് ജംഗ്ഷനിൽ തെരുവുനായ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരൻ ഉൾപ്പടെ മൂന്നു പേർക്ക് കടിയേറ്റു. പുല്ലാന്നികോട് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥി നായയെ ബാഗുകൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ രണ്ടുപേർക്ക് കാലിലും മറ്റൊരാൾക്ക് കഴുത്തിലും കാലിലുമാണ് കടിയേറ്റത്. കടിയേറ്റ മൂന്നുപേരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സതേടി. പ്രദേശത്ത് കുറച്ച് മാസങ്ങളായി തെരുവുനായ ആക്രമണം വർധിച്ചുവരുന്നതായി നാട്ടുകാർ വ്യക്തമാക്കി.