ജിയോ സേവനം ഇനി 3ജി ഫോണുകളിലും

ഓഫറുകളില്‍ റെക്കോര്‍ഡിട്ട് ജിയോ വീണ്ടും. തുടര്‍ച്ചയായി ഓഫറുകള്‍ ലഭിച്ചിട്ടും അവ ഉപയോഗിക്കാന്‍ സാധിക്കാതെപോയ 3ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ പുത്തന്‍ ഓഫര്‍. ജിയോയുടെ സേവനം 3ജി ഫോണുകളില്‍ ഉടന്‍ ലഭ്യമാകുമെന്ന് ടെക്‌ലോകത്തെ വാര്‍ത്തകള്‍.

ഇതിനായുള്ള ആപ്ലിക്കേഷന്‍ ഈ മാസം അവസാനത്തോടെ റിലയന്‍സ് പുറത്തിറക്കും. ജനുവരി ഒന്നോടെ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ചുതുടങ്ങാം.

LEAVE A REPLY