പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്‌സ്. മലപ്പുറം സ്വദേശികളുടെ രണ്ടര വയസ്സുള്ള കുട്ടിയുടെ തലയാണ് കളിക്കുന്നതിന് ഇടയിൽ അലുമിനിയം പാത്രത്തിൽ കുടുങ്ങിയത്. തുടർന്ന്, കുട്ടിയുടെ തലയിൽനിന്നും പാത്രം നീക്കം ചെയ്യാൻ മാതാപിതാക്കൾ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ മുക്കം ഫയർ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം കുടുംബം തേടുകയായിരുന്നു. തുടർന്ന് സ്‌റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഇരുപത് മിനിറ്റോളം സമയമെടുത്താണ് കുട്ടിയുടെ തലയിൽ നിന്നും പാത്രം നീക്കം ചെയ്തത്.



















