ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂര മർദനം. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെത്തിയ ആറംഗ സംഘം ഡോക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



















