നോട്ടു നിരോധനം മോദി ആവര്‍ത്തിക്കാതിരിക്കാന്‍ നോട്ടുകള്‍ കൊണ്ടൊരു പരിഹാരം..!

ചെന്നൈ: രാജ്യത്ത് നോട്ട് ക്ഷാമം ആവര്‍ത്തിക്കാതിരിക്കാന്‍ തമിിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ ഒരു ദേവിക്ഷേത്രത്തില്‍ 5 ലക്ഷത്തിന്റെ നോട്ടുമാല ഉപയോഗിച്ച് വിഗ്രഹാലങ്കാരം. മുഴുവന്‍ 2000ന്റെ നോട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. നോട്ടു നിരോധനം പോലുള്ള തീരുമാനങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നതില്‍നിന്നും തടയുകയാണ് പ്രത്യേക പൂജയുടെ ലക്ഷ്യമെന്നും ക്ഷേത്ര അധികൃതര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തിലുണ്ടായ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നിന്ന് ജനങ്ങള്‍ പതിയെ മുക്തി നേടുമ്പോള്‍, പുതു വര്‍ഷത്തില്‍ അത്തരത്തില്‍ പണ ദൗര്‍ലഭ്യം രാജ്യം നേരിടാതിരിക്കാന്‍ വേണ്ടിയാണ് ഭക്തര്‍ നോട്ട് മാല സമര്‍പ്പണം നടത്തിയത്. നോട്ടിന് ക്ഷാമം നേരിട്ട സാഹചര്യത്തിലും പ്രതിഷ്ടയെ അലങ്കരിക്കുന്നതിനുള്ള നോട്ടുകളള്‍ ഭക്തര്‍ തന്നെയാണ് എത്തിച്ചതെന്നും ക്ഷേത്ര അധികൃതര്‍ പറയുന്നു.

LEAVE A REPLY