ആശുപത്രി കെട്ടിടം തകർന്നു വീണ ദാരുണ സംഭവത്തിൽ യുവതിക്ക് ജീവൻ നഷ്ടമായി, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ യുവതിയെ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായ ഇടം എന്ന ചിന്തയിൽ തകർന്നു വീണ ഭാഗത്തത് ആരും പെട്ടുപോകാനുള്ള സാധ്യത ഇല്ലെന്നായിരുന്നു ആദ്യ നിഗമനം, എന്നാൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന ഒരാളെ കാണാനില്ല എന്ന് അറിഞ്ഞ ശേഷമാണു വീണ്ടും തിരച്ചിൽ ഊർജ്ജിതമാക്കിയത്, മണിക്കൂറുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ യുവതി പെട്ടുപോയതായും, രക്ഷാപ്രവർത്തനം വൈകിയതായും നാട്ടുകാർ ആരോപിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് അപകടത്തിൽ മരിച്ചത്. മകളുടെ ചികിത്സാ ആവശ്യത്തിനായി ഭര്‍ത്താവുമൊത്താണ് ബിന്ദു മെഡിക്കല്‍ കോളേജില്‍ എത്തിയത്.




















