ന്യൂഡല്‍ഹിയില്‍ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി എന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹിയില്‍ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി എന്ന് റിപ്പോര്‍ട്ട്. ദേവേന്ദ്ര ബരേല്‍വാര്‍ എന്നയാള്‍ക്കു ഫരീദാബാദ് അമൃത ആശുപത്രിയില്‍ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിച്ചു. 15-ാം വയസ്സുമുതല്‍ ഇയാൾ അപൂര്‍വ വൃക്കരോഗത്തിന്റെ പിടിയിലായത്. ഇദ്ദേഹത്തിനു 2010ലും 2012ലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഏതാനും ആഴ്ച മുന്‍പ് അമൃതയില്‍ മൂന്നാമതും വൃക്ക മാറ്റിവയ്ക്കലിനു ഇദ്ദേഹം വിധേയനായത്. ശരീരത്തിലെ അഞ്ചു വൃക്കകളില്‍ നാലെണ്ണം പ്രവര്‍ത്തനരഹിതമാണ്. രണ്ടെണ്ണം സ്വന്തം വൃക്കയും മറ്റു രണ്ട് വൃക്കകള്‍ മുന്‍പ് തുന്നിച്ചേര്‍ത്തതുമാണ്.