ദേശിയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ നാല്പത്തിനാലാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം: ദേശിയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് നാല്പത്തിനാലാം സ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശിയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ദന്തൽ കോളേജുകളിൽ തിരുവനന്തപുരം ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം റാങ്ക് നേടി. ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ടീം അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY