എച്ച്ഐവി ആശങ്കകൾക്ക് ആശ്വാസമായി പുതിയ മരുന്ന്

എച്ച്ഐവി ആശങ്കകൾക്ക് ആശ്വാസമായി പുതിയ മരുന്ന് വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്നിനാണ് യുഎസിലും കാനഡയിലും അംഗീകാരം ലഭിച്ചത്. മരുന്ന് അടുത്ത വർഷം പൊതുവിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് മരുന്ന് നിർമിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. എച്ച് ഐവിയെ തുരത്തുനുള്ള ഒരു മികച്ച മുന്നേറ്റമാണ് ഇതെന്നും ലോങ് റണ്ണിൽ ഒരുപാട് പുതിയ എച്ച് ഐ വി കേസുകൾ തടുക്കുന്നത്തിനു സഹായകമാകുമെന്നും എച്ച് ഐ വി പ്രതിരോധത്തിനായി പഠനം നടത്തുന്ന ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റർ ന്യൂമാൻ വ്യക്തമാക്കി.