സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ എഫ് ബി പോസ്റ്റ്

തിരുവനന്തപുരം: സുരക്ഷിതമായി സർജറി ചെയ്യാൻ സൗകര്യം ചെയ്താൽ ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരിക്കൽ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പിന് താല്പര്യം ഉണ്ടെങ്കിൽ മാത്രമെന്നും താൻ ഇത് മുമ്പും പലതവണ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനും കേരളത്തിലെ ആദ്യ ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണിദ്ദേഹം.

LEAVE A REPLY