ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ആദിദേവ് എന്ന അങ്കണവാടി വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത് എന്നും കാലപ്പഴക്കം ചെന്ന ഫാനായിരുന്നു ഉണ്ടായിരുന്നതെന്നും എന്നും ആരോപണങ്ങൾ ഉയരുന്നു. കൊല്ലം തിരുമുല്ലവാരത്ത് ആണ് സംഭവം. ഫാന്‍ പൊട്ടിവീണതോടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി വരികയായിരുന്നു. നിലവിൽ കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.






















