ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആറ് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 13ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു





















