വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. വായു മലിനീകരണം ചിലതരം ക്യാൻസറുകളുടെയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും മാത്രമല്ല ഗർഭകാല ആരോഗ്യത്തെും ബാധിക്കുന്നതായി ആരോഗ്യ വിധക്തർ പറയുന്നു. ഗർഭിണികൾക്കും ഗർഭപിണ്ഡത്തിനും ദോഷകരമാകും. ഗർഭകാലത്ത് സൂക്ഷ്മ കണികകൾ, നൈട്രജൻ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ മലിനീകരണ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ചിലരിൽ നിരവധി പ്രതികൂല ഫലങ്ങൾക്ക് കാരണമാകുമെന്ന് എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഗർഭിണികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക, വളർച്ചാ പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും പഠനം സൂചിപ്പിക്കുന്നു.






















