ബിരിയാണി പതിവായി കഴിക്കാറുണ്ടോ?

ബിരിയാണി പതിവായി കഴിക്കാറുണ്ടോ. അതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ..നോക്കാം, എന്താണ് വിദഗ്ദ്ധർ പറയുന്നതെന്ന്. പോഷകവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ബിരിയാണിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള എണ്ണകൾ, മാംസം, ഉപ്പ്, ചില മസാല കൂട്ടുകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉയരുന്നു. ചിലരിൽ വയറിനു ചുറ്റുമുള്ള കൊഴുപ്പ് വർദ്ധിക്കൽ, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോള്‍ അളവ് കൂടുക, ദഹന പ്രശ്നങ്ങൾ എന്നിവയും കണ്ടുവരാറുണ്ട്. എന്നാൽ പൂർണ്ണമായും ബിരിയാണിയെ ഒഴിവാക്കേണ്ടതില്ല. കഴിക്കുമ്പോള്‍ റൈസിന്റെ അളവ് കുറയ്ക്കുകയും, കൂടുതൽ ഫൈബർ അടങ്ങിയ സാലഡുകൾ ഉൾപ്പെടുത്തുകയും ചെയ്യുകവഴി ബിരിയാണിയെ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഇത്തരം വിഭവങ്ങൾ സ്ഥിരം ആസ്വദിക്കുമ്പോൾ അളവിലും ശ്രദ്ധവേണം. കൂടാതെ ഇത്തരം ഭക്ഷണ രീതി സ്വീകരിക്കുന്നവർ ദൈനം ദിന ശാരീരിക വ്യായാമം ചെയ്യന്നത് നല്ലതാണെന്നും, അത് ഭക്ഷണങ്ങളുടെ ദഹനം സുഗമമാക്കുമെന്നും, ആരോഗ്യവിദഗ്ദ്ധർ പറയുന്നു.