അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ച ബോഡിബിൽഡർ കോമയിൽ

ബോഡി ബിൽഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ച ബോഡിബിൽഡർ കോമയിൽ. യുകെ സ്വദേശി സാക്ക് വിൽക്കിൻസനാണ് കോമയിൽ നിന്നും ജീവിതത്തോട് പൊരുതുന്നത്. ബോഡി ബിൽഡിങ്ങ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം ദിവസവും മൂന്ന് തവണയാണ് അദ്ദേഹം ശരീരത്തിലേക്ക് സ്റ്റിറോയ്ഡ് ഇൻജക്ട് ചെയ്തത്. പെട്ടെന്ന് മസിൽ ഉണ്ടാകാനും സോഷ്യൽ മീഡിയ പ്രശസ്തിക്കും വേണ്ടിയാണ് പലരും ഡയറ്റിനൊപ്പം സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് വലിയ അപകടങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക എന്ന് വിദക്തർ പറയുന്നു. ജീവന് വരെ ആപത്തുണ്ടാക്കാൻ സ്റ്റിറോയ്ഡ് ഉപയോഗം കാരണമാകുന്നു. ദീർഘകാലം സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത് അവയവങ്ങളെയാണ് ബാധിക്കുക. ഹോർമോണിലെ വ്യതിയാനം, വന്ധ്യത, വിഷാദം, ആക്രമണ സ്വഭാവം, ആത്മഹത്യ പ്രവണത തുടങ്ങിയ പ്രശ്നങ്ങളിലേക്കും അമിത സ്റ്റിറോയ്ഡ് ഉപയോഗം ആളുകളെ കൊണ്ടെത്തിക്കുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.