കൊല്ലത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ പൊട്ടിത്തെറി: എഞ്ചിനിയര്‍ക്ക് പരിക്ക്

കൊല്ലത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ യു.പി സ്വദേശിയായ എഞ്ചിനിയര്‍ക്ക് പരിക്കേറ്റു. ഇയാളുടെ ശരീരത്തിലും മുഖത്തും പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്.

ഐഒഎല്‍ സഫയര്‍ എന്ന കപ്പല്‍ ആന്ധ്രയില്‍നിന്ന് ആഫ്രിക്കയിലേയ്ക്ക് അരിയുമായി പോവുകയായിരുന്നു. യാത്രക്കിടെ ജനറേറ്റര്‍ തയ്യാറായതിനെ തുടര്‍ന്നാണ് കപ്പല്‍ കൊല്ലം തുറമുഖത്ത് എത്തിയത്. കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.