ആത്മാവ് ഉണ്ടെന്ന് സ്ഥിരീകരിച്ച് ഗവേഷകര്‍. നൂറ്റാണ്ടുകളായി മത ഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആത്മാവ് എന്ന പ്രതിഭാസം സത്യമാണെന്ന് സ്ഥിരീകരിക്കുകയാണ് കാനഡയിലെ യുണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ ഗവേഷകരും നാഷണല്‍ റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് കാനഡയും. മരണശേഷം ശരീരത്തില്‍നിന്നും ഒരു പ്രകാശം പുറത്തേയ്ക്ക് പോകുന്നതിന് ഫെനോമിനര്‍ ഓഫ് അല്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍ അഥവാ യു.പി.ഇ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത ഈ പ്രകാശത്തെ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഗവേഷകര്‍ പകര്‍ത്തിയത്. മുമ്പ് ജപ്പാനില്‍നിന്നുള്ള ടൊഹോക്കു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ മസാക്കി കൊബയാഷിയും സംഘവും ശരീരത്തില്‍നിന്നും ആത്മാവ് വേര്‍പെടുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി അവകാശപ്പെട്ടിരുന്നു. നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കുന്നതിനേക്കാള്‍ ആയിരം മടങ്ങ് നേര്‍ത്തതാണ് ആത്മാവിന്റെ രൂപമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇതോടെ സാധ്യത വര്‍ധിച്ചതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ശാസ്ത്രം ഇത്രമേല്‍ വളരുന്നതിന് മുമ്പേ മതഗ്രന്ഥങ്ങള്‍ എങ്ങനെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്ന ചോദ്യവും ശക്തമാണ്.






















