മരുന്ന് കഴിക്കുമ്പോൾ വെള്ളം കുടിക്കേണ്ടത് എന്തിന്? കാരണം അറിയാം

മരുന്ന് കഴിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത്‌
വളരെ പ്രധാനമാണ്. ഇത് ഗുളിക ശരിയായി അലിയാനും ശരീരം മരുന്നിനെ വലിച്ചെടുക്കാനും സഹായിക്കും. വെള്ളം കുടിക്കാതെ ഗുളിക കഴിച്ചാല്‍ തൊണ്ടയിലോ അന്നനാളത്തിലോ ഗുളിക കുടുങ്ങാം. ഇത് അസ്വസ്ഥത ഉണ്ടാക്കും. ചിലപ്പോള്‍ ദഹനവ്യവസ്ഥയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കാം. അതിനാല്‍, ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് സുരക്ഷിതമായ ചികിത്സയ്ക്ക് അത്യാവശ്യമാണ്. ഗുളികയുടെ വലുപ്പവും തരവും അനുസരിച്ച് വെള്ളത്തിന്റെ അളവ് മാറും. വലിയ ഗുളികകള്‍ക്ക് കൂടുതല്‍ വെള്ളം വേണം. സാധാരണയായി ഒരു ഗുളികയ്ക്ക് 200-250 മില്ലിലിറ്റര്‍ വെള്ളം കുടിക്കണം. വെള്ളം കുടിക്കാതെ ഗുളിക കഴിച്ചാല്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. വേദന കുറയ്ക്കുന്ന മരുന്നുകളും ചില ആന്റിബയോട്ടിക്കുകളും ആസിഡ് സ്വഭാവമുള്ളവയാണ്. ഇവ വെള്ളമില്ലാതെ കഴിച്ചാല്‍ അള്‍സറിന് കാരണമായേക്കാം. മരുന്ന് ശരിയായി അലിയാതെ വന്നാല്‍ അതിന്റെ ഫലം കുറയും. കൂടാതെ ദഹന പ്രശ്‌നങ്ങളും ഉണ്ടാകാം.