കുടംപുളി ഇഷ്ടമാണോ?

കുടംപുളി നിങ്ങൾക്ക് ഇഷ്ടമാണോ. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുടംപുളി. കുടംപുളിയിലടങ്ങിയ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (HSA) എന്ന ഫൈറ്റോകെമിക്കൽ ആണ് ഇതിന് സഹായിക്കുന്നത്. കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളിക്ക് കഴിയും. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു എൻസൈം ആയ സിട്രേറ്റ് ലയേസിനെ തടയുക വഴിയാണ് ഇത് സാധ്യമാകുന്നത്. തലച്ചോറിൽ സെറോടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുക വഴിയാണ് കുടംപുളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ∙ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇൻസുലിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യാനും. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. എന്നാൽ കുടംപുളിയുടെ ഉപയോഗം അമിതമായാൽ അത് ശരീരത്തെ ദോഷകരമായി ബാധിക്കാമെന്നു ചില ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നുണ്ട്. കരളിന്റെ ആരോഗ്യത്തിനും തലവേദനയ്ക്കും ദഹനപ്രശ്‌നങ്ങൾക്കും കാരണമാകുന്നതോടൊപ്പം ചർമത്തിന് അസ്വസ്ഥത ഉണ്ടാകാനും കുടംപുളിയുടെ അമിതോപയോഗം കാരണമാകും. അതിനാൽ തന്നെ ഇവയെല്ലാം ഉപയോഗിക്കുമ്പോൾ നിർബന്ധമായും ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശത്തോടെ മാത്രം ഉപയോഗിക്കുക.