വയറ്റില്‍ ടെന്നീസ് ബോളിനേക്കാള്‍ വലുപ്പം വരുന്ന വിര

വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പം വരുന്ന വിരയെ കണ്ടെത്തി. ടുണീഷ്യയിലാണ് സംഭവം. 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണ് യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. കഠിനായ വയറുവേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സി.ടി സ്കാനിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണഗതിയില്‍ ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായുണ്ടാകുന്ന സമ്പര്‍ക്കം വഴിയാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത്. വേവിക്കാത്ത മാംസം ഭക്ഷിക്കുമ്പോഴാണ് മൃഗങ്ങളില്‍ ഈ പാരസൈറ്റ് എത്തുന്നത്. നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് ആരോഗ്യ വിധഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. നായ്ക്കളുടെ മലത്തിലൂടെയും ഈ വിര പകരാം. രോമങ്ങളിലും മൂക്കിലും ഇവ പറ്റിപ്പിടിക്കാനും സാധ്യതയുണ്ട്. യുവതിയുടെ വയറ്റില്‍ നിന്നും വിരനീക്കം ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.