അശമന്നൂര്‍ സി.എഫ്.എല്‍.ടി.സി യിലേക്ക് വ്യക്തികളുടെയും സംഘടനകളുടെയും സഹായ പ്രവാഹം

അശമന്നൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അശമന്നൂര്‍ സി.എഫ്.എല്‍.ടി.സിയിലേക്ക് സഹായവുമായി വ്യക്തികളും സംഘടനകളും. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷിജി ഷാജി ധനസഹായങ്ങള്‍ ഏറ്റുവാങ്ങി.

പഞ്ചായത്തിലെ 190 റോളം വരുന്ന അയല്‍ക്കൂട്ടങ്ങള്‍ 1000 രൂപവീതം പിരിച്ച് സമാഹരിച്ച 1,90,000രൂപ സി.ഡി.എസ് പ്രസിഡന്റ് സരോജിനി കെ കെ പ്രസിഡന്റ്‌റിന് കൈമാറി. സാധാരണക്കാരായ സ്ത്രീ സമൂഹം ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്രയും തുക സംഭാവന നല്‍കിയത് സംസ്ഥാനതലത്തില്‍ തന്നെ മാതൃകാപരമാണെന്ന് വൈസ് പ്രസിഡന്റ് ജോബി ഐസക് പറഞ്ഞു.

പ്ലൈവുഡ് വ്യവസായികളുടെ സംഘടനയായ SOPMA യുടെ ഓടക്കാലി മേഖല സമാഹരിച്ച 2,50,000 രൂപ മേഖല പ്രസിഡന്റ് ജെമീര്‍, ജോയിന്റ് സെക്രട്ടറി റാഫി എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഓടക്കാലി ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ച് സഭാ വിശ്വാസികള്‍ സമാഹരിച്ച 25,000രൂപ ഭാരവാഹികള്‍ പ്രസിഡന്റ്‌റിന് നല്‍കി. 13 – ാം വാര്‍ഡിലെ അമേരിക്കയിലുള്ള ചാമാക്കാട്ടു സി.വി ജെയിംസിന്റെ കുടുംബം അയച്ചുകൊടുത്ത 25,374രൂപ പ്രസിഡന്റ് സ്വീകരിച്ചു

LEAVE A REPLY