തിരുവനന്തപുരം: പി.സി ജോര്‍ജ്ജ് എം.എല്‍.എയ്ക്ക് എതിരെ അശ്ലീല പരാമര്‍ശമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. മംഗളം ടി.വിയാണ് വീഡിയോ പുറത്തുവിട്ടത്.
ജോര്‍ജ്ജ് ഒരു പെണ്ണായി ജെനിച്ചിരുന്നെങ്കില് ഉറപ്പായും ഒരു വേശ്യ ആകുമായിരുന്നെന്നും അഞ്ചുരൂപ കൊടുത്താല്‍ പുത്തരിക്കണ്ടം മൈതാനത്ത് ഏല്ലാവര്‍ക്കും തുണിപൊക്കി കൊടുക്കുമായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറയുന്നു. ജോര്‍ജ്ജ പെണ്ണായി ജനിച്ചിരുന്നെങ്കില്‍ എത്രയോ പേര്‍ക്ക് ഗുണേറിയ, സിഫിലിസ് പോലുള്ള രോഗങ്ങള്‍ പിടിച്ചേനെ. ജോര്‍ജ്ജ് ആണായി ജനിച്ചത് നമ്മുടെ ഭാഗ്യമെന്നും രാജ്മോഹന്‍ പറയുന്നു.
രാജ്മോഹന്‍ ഉണ്ണിത്താന് വെറും ചന്തയാണെന്നായിരുന്നു പി.സിയുടെ മറുപടി. മുരളീധരനെ കുറിച്ച് പറഞ്ഞ അതേ വൃത്തികേടാണ് അവന് തന്നെക്കുറിച്ചും പറയുന്നത്. ഇതൊന്നും വാര്ത്തയാക്കേണ്ടയല്ല. അവനെ മലപ്പുറത്ത് നാട്ടുകാര്‍ വളഞ്ഞപ്പോള്‍ രക്ഷിച്ചുകൊണ്ടുവെന്ന ഒരു പാപമേ താന്‍ ചെയ്തൂള്ളുവെന്നും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.