ആർത്തവത്തിന് മുൻപ് അമിതമായ ദേഷ്യം സങ്കടം എന്നിവയൊക്കെ അനുഭവ പെടാറുണ്ടോ? വില്ലൻ ഇവനാണ് പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രം. ആര്‍ത്തവമാകുന്നതിന് മുന്നോടിയായി കണ്ടുവരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെയാണ് പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രം, അഥവാ പി.എം.എസ് എന്ന് വിശേഷിപ്പിക്കുന്നത്. തലവേദന,സ്തനങ്ങളിൽ അനുഭവപ്പെടുന്ന വേദന, ഓക്കാനം, നടുവേദന, തലകറക്കം, ശരീരത്തിൽ ചൂടനുഭവപ്പെടുക തുടങ്ങിയവയാണ് പി.എം.എസിന്റെ പ്രധാന ശാരീരിക ബുദ്ധിമുട്ടുകള്‍. പി.എം.എസ് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുസമയത്തേക്കാള് സഹിഷ്ണുത കുറവായിരിക്കും. മറ്റുള്ളവര്‍ക്ക് നിസാരം എന്ന് തോന്നുന്ന പല കാര്യങ്ങള്‍ക്കും അസാധരണമാം വിധം ഈ സമയങ്ങളില്‍ പ്രതികരിക്കും. അത് കൊണ്ട് തന്നെ ഇത് സ്ത്രീകളുടെ വ്യക്തി ജീവിതത്തെ സാരമായി ബാധിക്കാം. ആര്‍ത്തവം വരുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചയിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ആര്‍ത്തവം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ ഈ അവസ്ഥ മാറുന്നതായും കാണാം. ആര്‍ത്തവ സമയവുമയി ബന്ധപ്പെട്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണം.എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.



















