ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്ക്; ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ബി.ജെ.പിയുടെ ബി-ടീമാകുന്നു

ന്യൂഡല്‍ഹി : നോട്ട് നിരോധനം എന്തെന്ന് ചെന്നിത്തല തന്നെ പഠിപ്പിക്കേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തു നിന്നും അപ്രസക്തമാകുന്നതിലെ ജാള്യത മറയ്ക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ചെന്നിത്തല എത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. തന്നെ വിമര്‍ശിച്ച ചെന്നിത്തലയ്ക്ക് ഡല്‍ഹിയില്‍ ജിഎസ്ടി യോഗത്തിനു മാധ്യമങ്ങളിലൂടെ മറുപടി നല്‍കുകയായിരുന്നു തോമസ് ഐസക്ക്.

ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് പറഞ്ഞവര്‍ ഇന്ന് ബി.ജെ.പി പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ബി.ജെ.പിയുടെ ബി-ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കറന്‍സി അച്ചടിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്നത് ചെന്നിത്തലയ്ക്ക് അറിയില്ലേ എന്നും തോമസ് ഐസക്ക് പരിഹസിച്ചു.

സംസ്ഥാനത്തെ ശമ്പള വിതരണം താറുമാറായതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ചെന്നിത്തല ആഞ്ഞടിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ധനമന്ത്രി വ്യക്തമാക്കിയത്.

LEAVE A REPLY