കേരളത്തിലെ14 ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കേരളത്തിലെ14 ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാത്രിയിലും അത് തുടരും . ഈ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് 4706 പരിശോധനകളാണ് നടത്തിയത് . ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം വിവിധ ഇടങ്ങളിൽ പരിശോധന തുടരുകയാണെന്ന് മന്ത്രി തന്റെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി