ഡോക്ടർമാരും എൻജിനിയർമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിമുഖത പ്രകടിപ്പിച്ച് പാർലമെൻററി സമിതി

ഡോക്ടർമാരും എൻജിനിയർമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിമുഖത പ്രകടിപ്പിച്ച് പാർലമെൻററി സമിതി. രാജ്യത്തിന് നല്ല ഡോക്ടർമാരെയും എൻജിനിയർമാരെയും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം വേണമെന്നും സമിതി വ്യക്തമാക്കി. സിവിൽ സർവീസ് കടമ്പ കടക്കുന്നവരിൽ സമീപകാലത്ത് നല്ലൊരുപങ്കും ഡോക്ടർമാരും എൻജിനിയർമാരുമാണെന്ന് പാർലമെൻറിൻറെ നിയമ, നീതിന്യായ സമിതി ചൂണ്ടിക്കാട്ടി. 2011നും 2020നും ഇടയിൽ 10,679 സിവിൽ സർവീസ് ഉദ്യോഗസ്ഥർ നിയമിക്കപ്പെട്ടത്തിൽ 5880 പേർ എഞ്ചിനീയറിങ്ങും 1,130 പേർ മെഡിക്കൽ പശ്ചാത്തലത്തിൽ നിന്നും ഉള്ളവരാണ്.

LEAVE A REPLY