സംസ്ഥാനത്തെ മിനി ലോക്ക്ഡൗൺ 16 വരെ നീട്ടാൻ ആലോചന

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടാൻ സാധ്യത. ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. ഇന്ന് മുതൽ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങൾ 16 വരെ നീട്ടാനാണ് ആലോചന. 15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്‍റെ നേതൃതലത്തിൽ നിയന്ത്രണങ്ങൾ നീട്ടാനുള്ള ആലോചന നടന്നത്.

ഞായറാഴ്ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കിൽ സംസ്ഥാനം ഒരാഴ്ചത്തേക്ക് പൂർണ്ണമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കിൽ നിയന്ത്രണങ്ങൾ തുടരും.

LEAVE A REPLY