മലപ്പുറം നിലബൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

മലപ്പുറം നിലബൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ വ്യക്തമാക്കി. എച്ച്1 എൻ1, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്കു പുറമെയാണ് നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.