ഉത്തരേന്ത്യയില്‍ നാശം വിതച്ച മഴയില്‍ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 42 ആയി

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. നാശം വിതച്ച മഴയില്‍ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 42 ആയി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണാലി, കുളു, കിന്നോര്‍, ചമ്പ എന്നിവിടങ്ങളിലെല്ലാം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആളുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയപാത ഉള്‍പ്പെടെ 1300 റോഡുകള്‍ തകര്‍ന്നു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്.