തിരുവനന്തപുരം: തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് താന്റെ ആഗ്രഹമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള് മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കുമെന്നും അദ്ദേഹം ചോദിച്ചു. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു.
തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കാന് പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് താന്‍ സംഘാടകരോട് പറഞ്ഞിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധ്യമല്ല. ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണെന്നും എ.കെ ബാലന് പറയുന്നു.
വിദേശങ്ങളില്‍ പോകുമ്പോള്‍ അവരുടെ ദേശീയഗാനത്തെ നാം ബഹുമാനിച്ചില്ലെങ്കില്‍ അത് മാന്യത ഇല്ലായ്മയായി വിലയിരുത്തപ്പെടും. സമാന രീതിയില്‍ ചിന്തിച്ചാല്‍ ദേശീയഗാനത്തിനു നാം എഴുന്നേറ്റു നില്‍ക്കേണ്ടതിന്റെ യുക്തി മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.